കണ്ണൂര്‍: കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ടു നടന്നു എന്ന വസ്തുത തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചതോടെ അങ്കലാപ്പിൽ ആയിരിക്കുകയാണ് സിപിഎം. സിപിഎം പഞ്ചായത്ത് അംഗം തന്നെ കള്ളവോട്ടു ചെയ്തതാണ് കൂടുതൽ കുഴപ്പത്തിലേക്ക് നയിച്ചിരുന്നത്. ഇതോടെ പ്രതിരോധത്തിലായ സിപിഎം മുഖം രക്ഷിക്കാന്‍ പുതിയ തിയറിയുമായി എത്തി. കൈരളി ചാനലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്ന യുവതിയെ പ്രതിരോധിച്ചു കൊണ്ട് ആദ്യം രംഗത്തുവന്നത്.
ഓപ്പണ്‍ വോട്ട് എന്നു പറഞ്ഞു കൊണ്ടായിരുന്നു സിപിഎം പിടിച്ചു നിന്നത്. സ്വന്തം വോട്ടിനൊപ്പം പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരുടെ കൂടെ പോയി ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഓപണ്‍ വോട്ട് ചെയ്യുകയാണുണ്ടായതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഓപ്പണ്‍ വോട്ട് എന്നതല്ല, കംപാനിയന്‍ വോട്ട് ആണ് നിലവില്‍ ഉള്ളത്. അതിന് വോട്ട് ചെയ്യേണ്ടവര്‍ കുടുംബത്തിലെ അംഗമായിരിക്കണം എന്നത് അടക്കമുള്ള നിയമങ്ങള്‍ ഉണ്ട്. ഇതൊന്നും പിലാത്തറയില്‍ പാലിച്ചിട്ടില്ലെന്നാണ് ടീക്കാറാം മീണ വ്യക്തമാക്കിയത്.
പത്മിനി, സെലീന, സുമയ്യ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. നിലവില്‍ പഞ്ചായത്ത് അംഗമായ സെലീന സ്ഥാനം രാജിവെക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.സെലീന എന്‍.പി പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കും.
അതെ സമയം 17,18,19 ബൂത്തുകളില്‍ യുഡിഎഫ് ഏജന്‍റുമാരെ സിപിഎം പ്രവര്‍ത്തകര്‍ വോട്ടര്‍ പട്ടിക കീറി എറിഞ്ഞ ശേഷം പുറത്താക്കി. ഭീഷണിപ്പെടുത്തി പുറത്താക്കിയെന്നും യുഡിഎഫ് പോളിംഗ് ഏജന്‍റ് രാമചന്ദ്രന്‍ പറഞ്ഞു.കള്ളവോട്ടു വാര്‍ത്തകള്‍ സജീവമായി വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ ബൂത്തുപിടുത്തവും കള്ളവോട്ടുകളും സജീവമായി ചര്‍ച്ചയാക്കുകയാണ് സോഷ്യൽ മീഡിയയും പ്രതിപക്ഷ പാർട്ടികളും.
Post Your Comments