കാസര്‍കോട്: കള്ളവോട്ട് നടന്നുവെന്ന പരാതിയിൽ കാസര്‍കോട്ടെ പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങള്‍ ഞായറാഴ്ച പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം 43 ബൂത്തുകളിലെ വെബ് സ്ട്രീമിംഗ് ദൃശ്യങ്ങളാണ് ജില്ലാ കളക്ടര്‍ പരിശോധിക്കുക. കാസര്‍കോട് കളക്ടറേറ്റ് കേന്ദ്രീകരിച്ച് രാവിലെ 10 മണി മുതൽ പരിശോധന ആരംഭിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരും വെബ് സ്ട്രീമിംഗ് നടത്തിയവരും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments