കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയിലെ അതീവ പ്രശ്‌നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് ഇന്ന് കൈമാറും. ദൃശ്യങ്ങളില്‍ അസ്വാഭാവികതയോ ബൂത്തിനകത്ത് അനധികൃതമായി ആളുകള്‍ പ്രവേശിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയും പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പരിശോധിച്ച 43 ബൂത്തുകളിലെ ദൃശ്യങ്ങളാണ് തെരെഞ്ഞെടുപ്പ് വരണാധികാരിക്ക് കൈമാറുക. പരിശോധനക്ക് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് വരണാധികാരികൂടിയായ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുന്നത്. പരിശോധനകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് ഉടന്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും.
കാസര്‍ഗോഡ് നിയമസഭാ മണ്ഡലത്തിലെ നാലും ഉദുമയിലെ മൂന്നും കാഞ്ഞങ്ങാട്ടെ പതിമൂന്നും തൃക്കരിപ്പൂരിലെ ഇരുപത്തിമൂന്നും ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. ബൂത്ത് ലവല്‍ ഓഫീസര്‍, വെബ് സ്ട്രീമിംഗ് നടത്തിയ ടെക്‌നീഷ്യന്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പയ്യന്നൂര്‍ – കല്യാശ്ശേരി മണ്ഡലങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നില്ല. കണ്ണൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഇവ പരിശോധിക്കുക.
Post Your Comments