Latest NewsKeralaIndia

കോണ്‍ഗ്രസ്‌ ബൂത്ത്‌ ഏജന്റിന്റെയും വീടിനു പിന്നാലെ ഷാര്‍ലറ്റിന്റെ വീടിനു നേരെയും ബോംബേറ്‌ : രണ്ടുപേര്‍ കസ്‌റ്റഡിയില്‍

കണ്ണൂര്‍: റീപോളിങ്‌ നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ്‌ ബൂത്ത്‌ ഏജന്റിന്റെയും ബൂത്തില്‍ സി.പി.എമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്റെയും വീടിനു നേരേ ബോംബേറ്‌. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്കു കേടുപറ്റി. ശബ്‌ദം കേട്ട്‌ വീട്ടുകാര്‍ എഴുന്നേറ്റു വന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ഏപ്രില്‍ 23-ന്‌ തന്റെ വോട്ട്‌ മറ്റൊരാള്‍ രേഖപ്പെടുത്തിയതിനെത്തുടര്‍ന്നു വോട്ട്‌ നിഷേധിക്കപ്പെട്ട ഷാലറ്റ്‌ റീപോളിങില്‍ വോട്ട്‌ രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം റീപോളിങ്ങിനിടെ ഷാര്‍ലറ്റുമായി യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബൂത്തില്‍വച്ചു സംസാരിച്ചെന്ന്‌ ആരോപിച്ചു സി.പി.എം. പ്രവര്‍ത്തകര്‍ ബഹളംവച്ചിരുന്നു. ഇതിനെ തുടർന്ന് റീ പോളിങ്‌ നടന്ന ദിവസം അര്‍ധരാത്രിക്കുശേഷമാണ്‌ വീടിനുനേരേ ബോംബേറുണ്ടായത്‌. സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്‌തുവരികയാണ്‌. ഇവര്‍ തന്നെയാണ്‌ ബോംബെറിഞ്ഞതെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button