മുംബൈ : പ്ലേ ഓഫ് സമയക്രമം പ്രഖ്യാപിച്ച് ബിസിസിഐ. മേയ് ഏഴിന് ആരംഭിക്കുന്ന പ്ലേ ഓഫ് മത്സരങ്ങൾ ഏഴരയ്ക്കാവും തുടങ്ങുക. നിലവിൽ എട്ട് മണിക്ക് തുടങ്ങുന്ന മത്സരങ്ങളിൽ ചിലത് പന്ത്രണ്ട് മണിക്കും അവസാനിക്കാത്ത സാഹചര്യത്തിലാണ് സമയക്രമം മാറ്റിയത്.
മെയ് ഏഴിന് ചെന്നൈയിലാണ് ആദ്യ ക്വാളിഫയര്‍ പോരാട്ടം നടക്കുക. 8, 10 തിയതികളിലായി വിശാഖപട്ടണത്ത് എലിമിനേറ്ററും രണ്ടാം ക്വാളിഫയറും. മെയ് 12നു ഹൈദരാബാദിലാണ് ഫൈനൽ പോരാട്ടം നടക്കുക. ചെന്നൈയിൽ നടത്താനിരുന്ന കലാശപ്പോര് സാങ്കേതിക കാരണങ്ങളാൽ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഐപിഎല്‍ വനിതാ ടി20 പ്രദര്‍ശന മത്സരങ്ങളുടെ സമയക്രമവും പ്രഖ്യാപിച്ചു. ജയ്പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിൽ മെയ് 6, 8, 9, 11 തിയതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മെയ് എട്ടിന് 3.30നും ബാക്കി ദിവസങ്ങളില്‍ 7.30നുമാണ് മത്സരങ്ങള്‍ ആരംഭിക്കുക. 1-ാം തിയതിയാണ് ഫൈനല്‍ പോരാട്ടം.
Post Your Comments