Latest NewsElection NewsIndia

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെതിരെ കോ​ണ്‍​ഗ്ര​സ് കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി : ബിജെപിക്ക് എതിരെ നടപടിയെടുക്കാൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ മ​ടി​കാ​ണി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച്‌ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ എ​ന്നി​വ​ര്‍​ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പെ​രു​മാ​റ്റ​ച്ച​ട്ടം ലംഘിച്ച് ഇന്ത്യൻ സൈന്യത്തെക്കുറിച്ച്‌ സംസാരിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണം, ബാ​ലാ​കോ​ട്ട് വ്യോ​മാ​ക്ര​മ​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ന്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ലെ വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്ന് ക​മ്മീ​ഷ​ന്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ല്‍ ബി​ജെ​പി ഭ​ര​ണ​ത്തി​ന്‍ കീ​ഴി​ലെ സൈ​നി​ക ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്‌ അ​മി​ത് ഷാ​യും മോ​ദി​യും ആ​വ​ര്‍​ത്തി​ച്ച്‌ സൂ​ചി​പ്പി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 17 ന് ​ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി വി​മ​ര്‍​ശം ഉ​യ​ര്‍​ത്തി​യി​രു​ന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button