ലണ്ടന്‍: ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ഓപ്പണര്‍ അലക്സ് ഹെയില്‍സിനെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി.
നേരത്തെ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനാല്‍ ഹെയില്‍സിന് 21 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ടീമില്‍ നിന്നും പുറത്താക്കിയ നടപടി വന്നത്.ലോകകപ്പിനായുള്ള 15 അംഗ പ്രാഥമിക ടീമില്‍ ഇടംപിടിച്ചിരുന്ന താരം ഉത്തേജകമരുന്ന് പരിശോധനയില്‍ രണ്ടാം തവണയും പരാജയപ്പെട്ടിരുന്നു.
ലോകകപ്പിന് മുന്‍പ് പാക്കിസ്ഥാനെതിരേ നടക്കുന്ന ഏകദിന പരന്പരയ്ക്കുള്ള ടീമില്‍ നിന്നും ഹെയ്ല്‍സിനെ ഒഴിവാക്കിയിട്ടുണ്ട്. 2017ലും ബോര്‍ഡിന്റെ അച്ചടക്കനടപടിക്ക് ഹെയില്‍സ് വിധേയനായിരുന്നു.
Post Your Comments