Latest NewsCricketIndiaSports

ലോകകപ്പ് സെമിയിലെ പരാജയം : ഇ​ന്ത്യ​ന്‍ ടീ​മി​നെ സാ​ന്ത്വ​നി​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

ന്യൂ ഡൽഹി : ലോകകപ്പ് സെമി പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ പൊരുതി വീണ ഇന്ത്യൻ ടീമിനെ സാ​ന്ത്വ​നി​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി. നി​രാ​ശ​യു​ണ്ടാ​ക്കു​ന്ന ഫ​ല​മാ​ണ് ഉ​ണ്ടാ​യ​തെ​ങ്കി​ലും പോ​രാ​ട്ട​വീ​ര്യം അ​ഭി​മാ​ന​കരമെന്നു അദ്ദേഹം ട്വീറ്റ് ചെയ്‌തു.

18 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 239 റൺസ് മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് കഴിഞ്ഞില്ല. ധോണിയുടെ(50) പിന്തുണയിൽ ജഡേജ(77) മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും 221 റൺസിന് പുറത്തായി. ഓപ്പണര്‍ രോഹിത് ശര്‍മ(1), വിരാട് കോഹ്ലി(1), കെ എല്‍ രാഹുല്‍(1) എന്നിവർ പുറത്തായതോടെയാണ് പ്രതീക്ഷളൊക്കെ മങ്ങി തുടങ്ങിയത്. ഋഷഭ് പന്ത്(32), ഹർദിക് പാണ്ഡ്യ(32) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു.

ഗ്രൂപ്പ് ഘട്ടത്തിൽ ഒൻപതു മത്സരങ്ങളിൽ ഒരു തോൽവിയും എഴു  ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യ ഇത്തവണ കിരീടം നേടും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷ. എന്നാൽ അതെല്ലാം തകരുന്ന കാഴ്ചയായിരുന്നു സെമി പോരാട്ടത്തിൽ കളിക്കളത്തിൽ കാണാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button