Latest NewsCricketSports

ഇന്ത്യ-ന്യൂസിലൻഡ് സെമി നാളേക്ക് നീട്ടി

ലണ്ടൻ : ലോകകപ്പിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി മത്സരം നാളത്തേക്ക് നീട്ടി. മാഞ്ചസ്റ്ററിൽ മഴ തുടരുന്നതിനാലാണ് ഇന്നത്തെ മത്സരം ഉപേക്ഷിച്ചത്. റിസർവ് ദിനമായ നാളെ 3മണിക്ക് മത്സരം വീണ്ടും ആരംഭിക്കും. ഇന്നത്തെ സ്‌കോറിലായിരിക്കും ന്യൂസിലൻഡ് ബാറ്റിംഗ് തുടങ്ങുക. നാളെയും മഴ പെയ്തു മത്സരം മുടങ്ങിയാൽ ഇന്ത്യ ഫൈനലിൽ പ്രവേശിക്കും.

46.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് 211 റൺസ് നേടിയപ്പോഴാണ് മഴപെയ്‌തു കളി മാറ്റിവെച്ചത്. റോസ് ടെയ്‍ലർ (65), ടോം ലാഥം (മൂന്ന്) എന്നിവരാണ് ക്രീസിൽ. മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരാണ് പുറത്തായത്. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button