മാഞ്ചസ്റ്റര്‍: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകകപ്പ് സെമിഫൈനലിന് ഇന്ന് വേദിയൊരുങ്ങുകയാണ്. എന്നാല്‍ മഴ കളി മുടക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. മഴ പെയ്താല്‍ എന്തു സംഭവിക്കും എന്ന ചോദ്യമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ സെമി ഫൈനലില്‍ പ്രാഥമിക റൗണ്ട് പോലെ മത്സരം ഉപേക്ഷിക്കാന്‍ കഴിയില്ല.
മഴ കളി മുടക്കിയാല്‍ റിസര്‍വ് ദിനമുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് കളി മുടങ്ങിയാല്‍ മത്സരം ബുധനാഴ്ചയിലേക്ക് നീളും. എന്നാല്‍ റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ ഇന്ത്യയ്്ക്ക് മുന്നില്‍ ഫൈനലിലേക്കുക്കുള്ള വാതില്‍ തുറക്കപ്പെടും. പ്രാഥമിക റൗണ്ടില്‍ ന്യൂസീലന്‍ഡിനേക്കാള്‍ പോയിന്റ് ഇന്ത്യ നേടിയിട്ടുണ്ടെന്നതിനാലാണിത്.
സെമിഫൈനല്‍ നടക്കുന്ന മാഞ്ചസ്റ്ററില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. കനത്ത മഴയക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തിന് മുമ്പും ഒന്നാം ഇന്നിങ്‌സിന്റെ അവസാനവും നേരിയ മഴയുണ്ടാകുമെന്നും പിന്നീട് മഴയുണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍, പ്രാഥമിക റൗണ്ട് പോലയല്ല സെമി. പ്രാഥമിക റൗണ്ടിലെ ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു.
Post Your Comments