ഡല്‍ഹി: ഒന്‍പത് സംസ്ഥാനങ്ങളിലെ എഴുപത്തിരണ്ട് മണ്ഡലങ്ങളില്‍ നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മഹാരാഷ്ട്രയിലെയും, ഒഡിഷയിലെയും മുഴുവന്‍ മണ്ഡലങ്ങളിലും നാലാംഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 55 ശതമാനത്തില്‍ താഴെ ജനങ്ങളാണ് നാലാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഒഡിഷ, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ എഴുപത്തിരണ്ട് മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത് .
17 മണ്ഡലങ്ങള്‍ കൂടി ഇന്ന് പോളിംഗ് ബൂത്തിലെത്തിയതോടെ മഹാരാഷ്ട്രയിലെ മുഴുവന്‍ മണ്ഡലങ്ങളിലും പോളിങ് പൂര്‍ത്തിയായി . ഒഡിഷയിലും ഈ ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി .ഏഴു ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ പതിമൂന്ന് മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ്ബൂത്തിലെത്തിയത് .
2014 ല്‍ ബിജെപി വലിയ മുന്നേറ്റം നടത്തിയ യുപിയിലെ മണ്ഡലങ്ങളില്‍ ഇത്തവണയും മോദി തരംഗം പ്രകടമാണ് .ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ബംഗാളിലാണ് കുറവ് ജമ്മുകശ്മീരിലും.ഇന്ന് വോട്ടെടുപ്പ് നടന്ന എഴുപത്തിരണ്ട് മണ്ഡലങ്ങളില്‍ അന്‍പത്തിയഞ്ചും എന്‍ഡിഎയുടെ സിറ്റിംഗ് സീറ്റുകളാണ്.
Post Your Comments