മഞ്ചേരി : ജലക്ഷാമത്തിൽ വലഞ്ഞ് മഞ്ചേരി , മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുദ്ധജലക്ഷാമം ശക്തമായി ആശുപത്രിയിലേക്കു വെള്ളം പന്പ് ചെയ്യുന്ന കുളത്തിൽ വെള്ളം കുറഞ്ഞതോടെ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
ദിവസേന അഞ്ഞൂറിൽപരം രോഗികളും അവരുടെ പരിചാരകരും അടക്കം ആയിരത്തിൽപരം ആളുകൾ വെള്ളമില്ലാതെ പ്രയാസപ്പെടുകയാണ്. ആശുപത്രിയിലെ അഞ്ഞൂറോളം ജീവനക്കാർ, ആശുപത്രിയുടെ മുകളിലെ രണ്ടു നിലകളിലായി താമസിച്ചു പഠിക്കുന്ന 150 മെഡിക്കൽ വിദ്യാർഥികൾ അടക്കം ബുദ്ധിമുട്ടുന്നു. ചാലിയാർ പുഴയിലെ ടാങ്കിൽ നിന്നു നേരിട്ടാണ് അക്കാഡമിക് ബ്ലോക്കിലേക്ക് ജലമെത്തിക്കുന്നത്.
കൂടാതെ ഇവിടെ നിന്നു ആശുപത്രിയിലേക്കു പൈപ്പ് ലൈൻ വലിച്ചു ജലക്ഷാമം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു ഒരു ശ്രമവും ഉണ്ടായിട്ടില്ല. ഗർഭിണികൾ, പ്രസവിച്ചു കിടക്കുന്നവർ, കാൻസർ രോഗികൾ, ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗികൾ, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നു പഠനത്തിനെത്തിയ വിദ്യാർഥികൾ അടക്കം എല്ലാവരും ദുരിതംപേറി കഴിയുകയാണ്. പുത്തൻകുളം നന്നാക്കാനും അക്കാഡമിക് ബ്ലോക്കിൽ നിന്നു പൈപ്പ് ലൈൻ വലിച്ച് ആശുപത്രിയിൽ ജലം എത്തിക്കാൻ ഉടൻ സംവിധാനം ഉണ്ടാകണമെന്നാണ് ആവശ്യം
Post Your Comments