തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും ജയസാധ്യതയെന്ന് ബിജെപി. കുമ്മനത്തിന് ഇരുപതിനായിരത്തില്‍ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ബിജെപി കണക്കുകൂട്ടല്‍.എല്‍ഡിഎഫ്,യുഡിഎഫ്. മുന്നണികളിലെ പരമ്പരാഗത ഹിന്ദുവോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്നും അത് കുമ്മനത്തിന്റെ അക്കൗണ്ടിലെത്തുമെന്നുമാണ് കരുതുന്നത്.
ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ നേമം അടക്കം പല മണ്ഡലങ്ങളിലും ശക്തമായ ലീഡാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാല്‍, കഴക്കൂട്ടത്തും കോവളത്തും വലിയ പ്രതീക്ഷ കുറവാണ്.വെച്ചിട്ടുകാര്യമില്ലെന്ന് രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ശശി തരൂരിന്റെ ഭൂരിപക്ഷം 15,470 മാത്രമാണ്. ബിജെപി.യുടെ ഒ രാജഗോപാലാണ് രണ്ടാമതെത്തിയത്. അന്നത്തെക്കാള്‍ അനുകൂല സാഹചര്യമാണ് ഇപ്പോഴെന്നും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനെടുത്ത നിലപാടാണ് ഇതിന് കാരണമെന്നും പാര്‍ട്ടി കരുതുന്നു.
പത്തനംതിട്ടയില്‍ ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന ഇവിടെ ഹിന്ദുവോട്ടുകളുടെ ഏകീകരണമുണ്ടായിട്ടുണ്ട്. ഇവിടെ 44 ശതമാനമാണ് ന്യൂനപക്ഷ വോട്ട്. കഴിഞ്ഞതവണ എം.ടി. രമേശ് മത്സരിച്ചപ്പോള്‍ 1,38,954 വോട്ടുനേടിയ ഈ മണ്ഡലത്തിലും അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത്തവണ വോട്ടുചെയ്യാന്‍ സ്ത്രീകള്‍ കൂട്ടത്തോടെ എത്തിയതും എട്ടുശതമാനത്തോളം പോളിങ് ശതമാനം ഉയര്‍ന്നതും സുരേന്ദ്രന് അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Post Your Comments