മലപ്പുറം: കനത്ത മഴയിൽ വ്യാപക കൃഷി നഷ്ടം , വേനൽ മഴയും കാറ്റുംമൂലം ജില്ലയിലെ കാർഷികമേഖലയിൽ 4.42 കോടിയുടെ നാശനഷ്ടം സംഭവിച്ചു . ഏപ്രിൽ 17-മുതൽ 27-വരെയുള്ള കണക്കനുസരിച്ചാണ് . വരൾച്ചമൂലമുണ്ടായ 1.70 കോടിയുടെ നഷ്ടത്തിന് പുറമെയാണിത്.
നഷ്ടത്തിന്റെ കാര്യത്തിൽ വാഴക്കർഷകർകരാണ് കൂടുതലും ദുരിതത്തിലായത് . 1,96,440 വാഴകളാണ് കാറ്റിൽ നശിച്ചത്. ഇതിലൂടെ മാത്രം 3.62 കോടിയുടെ നഷ്ടമുണ്ടായി. ജില്ലയിൽ ആകെ 1701 കർഷകർക്ക് നഷ്ട്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു . ഇതിൽ 1,170 പേരും വാഴക്കൃഷി ചെയ്യുന്നവരാണ്. 115.98 ഹെക്ടറിലാണ് മഴ നാശം വിതച്ചത്.
കൂടാതെ ശക്തമായ മഴയിൽ തെങ്ങ്, കുരുമുളക്, നെൽക്കർഷകർക്കും നാശ നഷ്ട്ടം സംഭവിച്ചിട്ടുണ്ട് . വരൾച്ചമൂലം 304 നെൽക്കർഷകർക്ക് കൃഷി വിളവെടുക്കാൻ കഴിഞ്ഞില്ല. കൊണ്ടോട്ടി, പുളിക്കൽ, നന്നമ്പ്ര, എടരിക്കോട്, മൂത്തേടം, പെരുമണ്ണ ക്ലാരി, ഊർങ്ങാട്ടിരി, കരുളായി, ഊരകം, നെടിയിരുപ്പ്, എടക്കര, മഞ്ചേരി, വാഴക്കാട്, വാഴയൂർ, പൂക്കോട്ടൂർ, പൊൻമള, ആനക്കയം, അരീക്കോട് ഭാഗങ്ങളിലാണ് മഴ കൂടുതൽ നാശമുണ്ടാക്കിയത്.
Post Your Comments