Latest NewsCricketSports

നിർണായക മത്സരത്തിൽ രക്ഷകനായി സഞ്ജു : രാജസ്ഥാൻ റോയൽസിനു തകർപ്പൻ ജയം

ജയ്‌പൂർ : നിർണായക മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ഏഴ് വിക്കറ്റിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 160റൺസ്, രാജസ്ഥാൻ അനായാസം മറികടന്നു. 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് സ്വന്തമാക്കി.

32 പന്തില്‍ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജുവാണ് രാജസ്ഥാന്റെ വിജയശിൽപി. ലിവിങ്സ്റ്റൺ(26 പന്തില്‍ 44), രഹാനെ(34 പന്തില്‍ 39), സ്‌മിത്ത്(22) എന്നിവരുടെ വിക്കറ്റുകളാണ്‌ നഷ്ടമായത്. ടര്‍ണറും(3) പുറത്താവാതെ ജയത്തിൽ പങ്കാളിയായി.  ആരോണും, ഓഷേനും, ശ്രേയസും ജയദേവും രണ്ടു വിക്കറ്റ് വീതം രാജസ്ഥനായി എറിഞ്ഞിട്ടു.

36 പന്തില്‍ 61 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്റെ ടോപ്സ്കോറർ. വാര്‍ണര്‍ (32 പന്തില്‍ 37) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വില്യംസണ്‍(13), വിജയ് ശങ്കര്‍(8), ഷാക്കിബ്(9) ദീപക് ഹൂഡ(0), സാഹ(5), ഭുവനേശ്വർ കുമാർ(1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. റഷീദ് ഖാൻ (8 പന്തില്‍ 17) പുറത്താവാതെ നിന്നു. കൂടാതെ അൽ ഹസൻ,റാഷിദ് ഖാൻ,ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം ഹൈദരാബാദിനായി വീഴ്ത്തി.

ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ കൊൽക്കത്തയെ പിന്നിലാക്കി ആറാം സ്ഥാനം സ്വാന്തമാക്കിയ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിച്ചു. പരാജയപ്പെട്ടെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദ് നാലാം സ്ഥാനം കൈവിട്ടില്ല.

RR AND SRH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
RR AND SRH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

 

shortlink

Related Articles

Post Your Comments

Related Articles


Back to top button