ഇടുക്കി : പോലീസിനെ ആക്രമിച്ച് കഞ്ചാവ് മാഫിയ, വണ്ടിപ്പെരിയാറിൽ പോലീസിനു നേരെ കഞ്ചാവു മാഫിയ ആക്രമണം. വണ്ടിപ്പെരിയാർ മൂങ്കലാറിൽ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ വടിവാൾ വീശിയത് . സംഭവുമായി ബന്ധപ്പെട്ട് അടിമാലി രാജാക്കാട് സ്വദേശികളായ 4 പേർ അറസ്റ്റിലായി.
കഞ്ചാവ് മാഫിയയിലെ അഞ്ചംഗ സംഘത്തിലെ നാലു പേരാണ് പോലീസിന്റെ പിടിയിലായത്. അടിമാലി രാജാക്കാട് സ്വദേശികളായ കൂരിഷൈൻ എന്നറിയപ്പെടുന്ന ഷൈൻ ജോസഫ്, ജിബിൻ സജീവ്, സ്റ്റാലിൻ തോമസ്, വിഷ്ണു പെരുമാൾ എന്നിവരാണ് പോലീസ് പിടിയിലായത്. വണ്ടിപ്പെരിയാർ മൂങ്കലാർ ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
സംഭവം നടക്കുനപോൾ അഞ്ചംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ ഉദ്യോഗസ്ഥർക്കു നേരെ വടിവാളും മാരകായുധങ്ങളും ഉപയോഗിച്ചു ആക്രമണം നടത്തി. അക്രമത്തിൽ ഉദ്യോഗസ്ഥരായ ജോഷി, എസക്കിമുത്തു എന്നിവർക്ക് പരിക്കേറ്റു.സംഘർഷത്തെ തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. ഓടി പോയ മൂന്ന് പേരിൽ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒരാൾ ഒളിവിലാണ്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
Post Your Comments