Nattuvartha

എക്കൽമണ്ണും ചെളിയും ;സംഭരണശേഷി കുറഞ്ഞ് പേപ്പാറ, അരുവിക്കര ഡാമുകൾ

രണ്ട് അണക്കെട്ടുകളിലും നിർമാണസമയത്തുണ്ടായിരുന്നതിനേക്കാൾ നാൽപ്പത് ശതമാനം വെള്ളം കുറച്ചുമാത്രമേ ഇപ്പോൾ സംഭരിക്കാനാകൂ

നെടുമങ്ങാട്: എക്കൽമണ്ണും ചെളിയും അടിഞ്ഞ് ഡാമുകൾ , എക്കൽമണ്ണും ചെളിയും അടിഞ്ഞുകൂടി അരുവിക്കര, പേപ്പാറ ഡാമുകളുടെ സംഭരണശേഷി മൂന്നിലൊന്നായി കുറഞ്ഞു. ഇതോടെ രണ്ട്‌ ഡാമുകളിലും വെള്ളം ശേഖരിച്ചു നിർത്താനുള്ള ശേഷി കുറഞ്ഞിരിക്കുകയാണ്.

കൂടാതെ മഴക്കാലത്ത് വൻതോതിൽ വെള്ളം ഒഴുക്കിവിടുകയും വേനൽക്കാലത്ത് വെള്ളത്തിനായി കാത്തിരിക്കുകയും ചെയ്യേണ്ട അവസ്ഥയാണിപ്പോൾ. എന്നിട്ടും ഡാമുകളുടെ സംഭരണശേഷി ഉയർത്തുന്നതിനുള്ള ഒരു നടപടിയും ഡാം സുരക്ഷാ വകുപ്പോ ജല അതോറിറ്റിയോ നടത്തുന്നില്ല.

എന്നാൽ നിർമാണത്തിനുശേഷം ഒരിക്കൽപ്പോലും അരുവിക്കര, പേപ്പാറ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങൾ ശുചീകരിക്കാനോ ചെളിനീക്കം ചെയ്യാനോ അധികൃതർക്കായിട്ടില്ല. എക്കൽമണ്ണും കുളവാഴയും ആമ്പലും അക്കേഷ്യാ മരങ്ങളും നിറഞ്ഞ് പേപ്പാറ, അരുവിക്കര ഡാമുകളുടെ വൃഷ്ടിപ്രദേശം മുക്കാൽ ഭാഗവും നശിച്ചുകഴിഞ്ഞു. രണ്ട് അണക്കെട്ടുകളിലും നിർമാണസമയത്തുണ്ടായിരുന്നതിനേക്കാൾ നാൽപ്പത് ശതമാനം വെള്ളം കുറച്ചുമാത്രമേ ഇപ്പോൾ സംഭരിക്കാനാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button