Latest NewsElection NewsKerala

യു ഡി എഫ് വനിതാ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളകുപൊടി കലക്കിയൊഴിച്ച സംഭവം: രണ്ട് പേര്‍ക്കെതിരെ കേസ്

നീലേശ്വരം: വോട്ടിംഗ് കഴിഞ്ഞ് മടങ്ങവെ യു ഡി എഫ് വനിതാ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളകുപൊടി കലക്കിയൊഴിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെകേസെടുത്തു. മഹിളാ കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡണ്ട് കൂടിയായ പള്ളിക്കര മനയത്ത് ഹൗസില്‍ ഇ എന്‍ പദ്മാവതി (60) യുടെ പരാതില്‍ നീലേശ്വരം പോലീസാണ് കേസ് എടുത്തത്.

പള്ളിക്കര സെയ്ന്റ് ആന്‍സ് എ യു പി സ്‌കൂളിലെ 27-ാം ബൂത്തില്‍ പോളിംഗ് ഏജന്റായിരുന്ന പദ്മാവതി. പോളിംഗ് കഴിഞ്ഞു ഇറങ്ങുമ്പോള്‍ ഭീഷണി ഉണ്ടായിരുന്നതായി പദ്മാവതി പരാതിയില്‍ പറയുന്നു. ബൂത്തില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ സംഘം മുളക് കലര്‍ത്തിയ വെള്ളം ഒഴിച്ചുവെന്നും കണ്ണട ധരിച്ചതിനാലും കൈയിലുണ്ടായിരുന്ന വെള്ളക്കുപ്പി കൊണ്ട് കൈ തട്ടിയതിനാലും കണ്ണില്‍ വീണില്ലെന്നും പദ്മാവതി പറയുന്നു. സംഭവം നടന്നയുടന്‍ സമീപവാസികള്‍ ് ഓടിയെത്തി ഇവര്‍ക്ക് മുഖം കഴുകാന്‍ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button