നെടുമങ്ങാട്: മുളകുപൊടിയെറിഞ്ഞ് കവർച്ചാശ്രമം നടത്തിയ യുവതി അറസ്റ്റിൽ. തൊളിക്കോട് സ്വദേശിയായ മാലിനി(46)യെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചക്ക് 1.30-യോടെയാണ് സംഭവം. നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മുൻവശമുള്ള സ്വകാര്യ ബ്യൂട്ടിപാർലറിൽ പർദ്ദ ധരിച്ച് മുഖംമറച്ചെത്തിയ യുവതി ബ്യൂട്ടിപാർലറിലെ ജീവനക്കാരി ആനാട് സ്വദേശി ശ്രീക്കുട്ടിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരിന്നു.
ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട് സ്ഥാപനത്തിന്റെ മുൻവശത്ത ചില്ല് ഡോർ പൊട്ടിച്ച് വെളിയിൽ പുറത്തേക്ക് ഓടി. പരിസരവാസികൾ പർദ്ദ ധരിച്ച സ്ത്രീയെ തടഞ്ഞുവച്ചശേഷം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന്, പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments