KottayamLatest NewsKeralaNattuvarthaNews

ചീത്ത വിളിച്ചത് ചോദ്യം ചെയ്തു, വീട്ടുകാർക്കു നേരേ മുളകുപൊടി ആക്രമണം: രണ്ടുപേർ പിടിയിൽ

അ​​യ്യ​​മ്മാ​​ത്ര പാ​​ല​​ത്ത​​റ പി.​​എ​​സ്. ഷി​​ജു (45), ചെ​​ങ്ങ​​ളം മൂ​​ന്നു​​മൂ​​ല മ​​റു​​താ​​പ​​റ​​മ്പി​​ൽ മ​​ഹേ​​ഷ് കു​​മാ​​ർ (47) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കു​​മ​​ര​​കം: വീ​​ട്ടു​​കാ​​രെ കു​​രു​​മു​​ള​​കു​​പൊ​​ടി സ്പ്രേ ​​ഉ​​പ​​യോ​​ഗി​​ച്ച്‌ ആ​​ക്ര​​മി​​ച്ച കേ​​സി​​ലെ ര​​ണ്ടു​​പേ​​ർ അറസ്റ്റിൽ. അ​​യ്യ​​മ്മാ​​ത്ര പാ​​ല​​ത്ത​​റ പി.​​എ​​സ്. ഷി​​ജു (45), ചെ​​ങ്ങ​​ളം മൂ​​ന്നു​​മൂ​​ല മ​​റു​​താ​​പ​​റ​​മ്പി​​ൽ മ​​ഹേ​​ഷ് കു​​മാ​​ർ (47) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കു​​മ​​ര​​കം പൊ​​ലീ​​സ് ആണ് ഇവരെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : അമേരിക്കൻ ബാങ്കിംഗ് മേഖലയിലെ തകർച്ച ഇന്ത്യയിൽ ആഘാതം സൃഷ്ടിക്കില്ലെന്ന് ആർബിഐ ഗവർണർ, കൂടുതൽ വിവരങ്ങൾ അറിയാം

ചെ​​ങ്ങ​​ളം അ​​യ്യ​​മ്മാ​​ത്ര പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്ത് ആണ് സംഭവം. ഇ​​വ​​ർ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് അ​​യ്യ​​മ്മാ​​ത്ര പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തു​​ള്ള ശ്രീ​​രാ​​ഗി​​നെ​​യും കു​​ടും​​ബ​​ത്തെ​​യും ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​രു​​ടെ വീ​​ടി​​ന് മു​​ൻ​​വ​​ശ​ത്തു​വ​​ച്ച് പ്ര​​തി​​ക​​ൾ ചീ​​ത്ത വി​​ളി​​ച്ച​​ത് ശ്രീ​​രാ​​ഗി​​ന്‍റെ അ​​മ്മ ചോ​​ദ്യം ചെ​​യ്യു​​ക​​യും തു​​ട​​ർ​​ന്ന് ഇ​​വ​​ർ അ​​മ്മ​​യെ ചീ​​ത്ത​​വി​​ളി​​ക്കു​​ക​​യും ആ​​ക്ര​​മി​​ക്കു​​ക​​യും ചെയ്തു. ഇ​​ത് ത​​ട​​യാ​​ൻ ചെ​​ന്ന ശ്രീ​​രാ​​ഗി​​നെ​​യും സ​​ഹോ​​ദ​​ര​​നെ​​യും കൈയിൽ ക​​രു​​തി​​യ മു​​ള​​കു​​പൊ​​ടി സ്പ്രേ​​യും മ​​റ്റും ഉ​​പ​​യോ​​ഗി​​ച്ച് ആ​​ക്ര​​മി​​ക്കു​​ക​​​യാ​​യി​​രു​​ന്നു.

വീട്ടുകാരു​​ടെ പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ കു​​മ​​ര​​കം പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ജി​​ല്ലാ​​പൊലീ​​സ്‌ മേ​​ധാ​​വി കെ.​ ​കാ​​ര്‍​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ സം​​ഘം അ​​ക്ര​​മി​​ക​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​വ​​രി​​ല്‍ ഒ​​രാ​​ളാ​​യ ഷി​​ജു​​വി​​ന് കു​​മ​​ര​​കം സ്റ്റേ​​ഷ​​നി​​ല്‍ പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ആ​​ക്ര​​മി​​ച്ച കേ​​സ് നി​​ല​​വി​​ലു​​ണ്ട്. അറസ്റ്റിലായവരെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button