Nattuvartha

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത്

പങ്കെടുക്കുന്നവര്‍ക്കുള്ള താമസം, ഭക്ഷണം എന്നിവ സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കും

പത്തനംതിട്ട : അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിയാനിനി നാളുകൾ മാത്രം, സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മെയ് 10 മുതല്‍ 16 വരെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും. പത്തനംതിട്ട ജില്ലയില്‍ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 13,14,15 തീയതികളില്‍ മേളയില്‍ പങ്കെടുക്കാം.

ചലച്ചിത്രമേളയിൽ ആദിവാസി വിഭാഗത്തില്‍ നിന്നും 25 കുട്ടികള്‍ക്കും ജനറല്‍ വിഭാഗത്തില്‍ 10 കുട്ടികള്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കുന്നവര്‍ക്കുള്ള താമസം, ഭക്ഷണം എന്നിവ സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കും. ജനറല്‍ വിഭാഗത്തില്‍ നിന്നും പങ്കെടുക്കുന്ന കുട്ടികള്‍ 500 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം. പങ്കെടുക്കുന്നതിന് ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്ന കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കൊണ്ടുപോവുകയും തിരികെയെത്തിക്കുകയും ചെയ്യും. ഫോണ്‍: 9645374919, 8547370322.

shortlink

Related Articles

Post Your Comments

Related Articles


Back to top button