കായംകുളം: മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇരട്ട വോട്ട് ചെയ്തുവെന്ന പരാതിയിൽ റിട്ടേണിംഗ്
ഓഫീസര്‍മാരില്‍ നിന്ന് പോലീസ് റിപ്പോട്ട് തേടി. കായംകുളം മുന്‍സിപ്പാലിറ്റി 20ാം വാര്‍ഡ് സിപിഐ കൗണ്‍സിലര്‍ ജലീല്‍ എസിനെതിരെയാണ് പരാതി ഉയർന്നത്.
പെരുമ്പളത്ത് ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89ാം നമ്പര്‍ ബൂത്തിലും കൊയ്പ്പള്ളികാരാഴ്മ സ്കൂളിലെ 82ാം നമ്പര്‍ ബൂത്തിലുമാണ് ഒരേ പേരില്‍ വോട്ട് ചെയ്തതായി പരാതി ഉയര്‍ന്നത്. രണ്ടിടത്തും വോട്ട് രേഖപ്പെടുത്തിയതായി പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടിട്ടുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫാണ് പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്. എന്നാല്‍ താന്‍ ഒരിടത്ത് മാത്രമേ വോട്ട് ചെയതിട്ടുള്ളു എന്നാണ് ജലീല്‍ പറയുന്നത്.
Post Your Comments