കൊളംബോ: ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരവാദികളെ പിടികൂടാന്‍ ആവശ്യമെങ്കില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഭീകരവാദത്തിനെതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ വലിയ പിന്തുണയാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായത്. അതുകൊണ്ടു തന്നെ ഭീകരവാദികളെ കണ്ടുപിടിക്കാനും അവരെ ഇല്ലായ്മ ചെയ്യാന്‍ പാകിസ്ഥാന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് ആഗോളതീവ്രവാദികള്‍ പ്രചരിക്കുന്നത് തടയാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ആഗോള തീവ്രവാദികള്‍ ശ്രീലങ്കയില്‍ സംഘട്ടനം നടത്തുന്നതെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു. അതേസമയം, സ്‌ഫോടന പരമ്പരകളില്‍ വലിയ സുരക്ഷാ വീഴ്ചകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ രാജിവച്ചു. കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്കയില്‍ നടന്ന 359 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തില്‍ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ സെക്രട്ടറിയോടും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഒഫ് പൊലീസ് പുജിത് ജയസുന്ദരയോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞദിവസം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ ചുമതലകള്‍ പാലിക്കുന്നതില്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാജി ആവശ്യം. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ സ്ഫോടനം നടത്തിയ രണ്ട് ചാവേറുകളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഗന്ധ വ്യജ്ഞന വ്യാപാരിയായ മുഹമ്മദ് യുസുഫ് ഇബ്രാഹിം ആണ് പൊലീസ് പിടിയിലായത്.
Post Your Comments