റിയാദ് : രാജ്യത്ത് ഇന്ധന വില കൂടും. അന്താരാഷ്ട്ര വിപണിയി എണ്ണവിലയ്ക്ക് വന്‍ കുതിപ്പുണ്ടായ സാഹചര്യത്തിലാണ് ഇന്ധനവില കൂടുന്നതിനു പിന്നില്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 75 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. ഇറാന് എണ്ണ കയറ്റുമതിക്ക് മെയ് ആദ്യം മുതല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതാണ് വില ഉയരാന്‍ കാരണം. വില നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുമെന്ന് സൗദി ഉള്‍പ്പെടെയുള്ള ഒപെക് കൂട്ടായ്മയിലെ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുള്ള വിലയിലേക്കാണ് ഇന്നലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്. വിലയിടിവ് അനുഭവപ്പെട്ട സാഹചര്യത്തില്‍ ഒപെക് കൂട്ടായ്മയിലെ രാജ്യങ്ങളും റഷ്യയും ചേര്‍ന്ന് ഉല്പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വില വര്‍ധനവിന്റെ സാഹചര്യത്തില്‍ ഉല്പാദന നിയത്രണ കാലത്തെക്കുറിച്ച് ഒപെക് പുനരാലോചിച്ചേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക ഉപരോധം ശക്തമാക്കുകയും നേരത്തെ അനുവദിച്ച കയറ്റുമതി ഇളവ് പിന്‍വലിക്കുകയും ചെയ്യുന്നതോടെ ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണമായും നിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ അടുത്തമാസം ആദ്യം മുതല്‍ എണ്ണ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത.
Post Your Comments