KeralaLatest NewsIndia

തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ മൂന്നര ലക്ഷത്തിൽ കുറയാത്ത വോട്ട് നേടി ജയിക്കുമെന്ന് റിപ്പോർട്ട്

തെക്കന്‍കേരളത്തില്‍ ശബരിമല വിഷയം അനുകൂലഘടകമായി.

കൊച്ചി: സംസ്ഥാനത്തുണ്ടായ വന്‍ വോട്ട് വര്‍ധന എന്‍.ഡി.എ. അനുകൂലതരംഗത്തിന്റെ സൂചനയെന്നു സംഘപരിവാര്‍ നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ഭൂരിപക്ഷസമുദായങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനാല്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ മൂന്നരലക്ഷത്തില്‍ കുറയാത്ത വോട്ട് നേടുമെന്ന് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള യോഗം വിലയിരുത്തി.തെക്കന്‍കേരളത്തില്‍ ശബരിമല വിഷയം അനുകൂലഘടകമായി.

ഇതു ചില മേഖലകളില്‍ യു.ഡി.എഫിനും അനുകൂലമായെങ്കിലും മറികടക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലും വന്‍മുന്നേറ്റമുണ്ടാകും. ബി.ഡി.ജെ.എസിനു നല്‍കിയ ഇടുക്കി, ആലത്തൂര്‍ മണ്ഡലങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ലെന്നു യോഗം വിലയിരുത്തി.

ന്യൂനപക്ഷ വോട്ടുകളും എന്‍.ഡി.എയ്ക്ക് അനുകൂലമായെന്നു യോഗത്തിനുശേഷം പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ അവകാശപ്പെട്ടു. പോളിങ് ശതമാനം കൂടിയതില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പ്രതീക്ഷ പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button