കോഴിക്കോട്: എൻ.ഡി.എ മുന്നണിയിലേക്ക് സി.കെ. ജാനുവിനെ എത്തിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയതിന് തെളിവായി പുറത്ത് വിട്ട ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന ആവശ്യവുമായി പ്രസീത അഴീക്കോട്. ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിച്ച് ആധികാരികത തെളിയിക്കണമെന്നും, മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് കെ.സുരേന്ദ്രൻ പണം കൈമാറ്റം ചെയ്തതെന്നും പ്രസീത പറഞ്ഞു.
ശബ്ദരേഖയുടെ അധികാരികതയെക്കുറിച്ച് കെ. സുരേന്ദ്രൻ സംശയം പ്രകടിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് പ്രസീത ആവശ്യവുമായി രംഗത്ത് വന്നത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ. സുരേന്ദ്രനെന്നും, അദ്ദേഹത്തിനെതിരെ കള്ള പ്രചാരണം ആണ് നടത്തുന്നതെങ്കിൽ കേസ് കൊടുക്കണമെന്നും പ്രസീത പറഞ്ഞു.
ഭരണ പരിഷ്ക്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം; പ്രതികരണവുമായി ജോസ് കെ.മാണി
ശബ്ദരേഖ ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണമെന്നും, ആ ഓഡിയോയിൽ ഒരു എഡിറ്റിംഗും നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. സികെ ജാനുവും, കെ. സുരേന്ദ്രനും കേസ് കൊടുക്കണമെന്നും എന്ത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും പ്രസീത പറഞ്ഞു. കുറ്റക്കാരിയെന്ന് കണ്ടാൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ബി.ജെ.പിയെ ആക്ഷേപിച്ചോളു എന്നാൽ സി.കെ. ജാനുവിനെ ആക്ഷേപിക്കരുതെന്ന് പറഞ്ഞ കെ. സുരേന്ദ്രൻ സി.കെ ജാനുവുന് പണം നൽകിയെന്ന ആരോപണം നിഷേധിച്ചിരുന്നു.
Post Your Comments