തിരുവനന്തപുരം: ജയിച്ചാലും ഇല്ലെങ്കിലും എൻഡിഎ അധികാരത്തില്‍ എത്തിയാല്‍ കുമ്മനം കേന്ദ്രമന്ത്രിയാകുമെന്നാണ് അണിയറയില്‍ ഇപ്പോൾ സംസാരം. എന്നാൽ കുമ്മനം തോക്കുമെന്നൊന്നും ആരും കരുതുന്നില്ല, മരിച്ചു മൂന്നോ നാലോ സീറ്റ് എൻഡിഎ നേടുമെന്നും പ്രവചനമുണ്ട്.. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വന്‍ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തിരുവനന്തപുരത്തെ ശക്തമായ ഹിന്ദു വോട്ടുകളും ശബരിമല വിഷയത്തിന്റെ പശ്ചാത്തലവും കുമ്മനത്തിന്റെ സാധ്യത ഇരട്ടിയാക്കിയെന്നാണ് ബിജെപി ക്യാമ്പിന്റെ ആവേശം.
തിരുവനന്തപുരത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും കുമ്മനത്തെ കേന്ദ്രമന്ത്രിപദത്തിന് പരിഗണിക്കുന്ന കാര്യത്തില്‍ ഉന്നതകേന്ദ്രങ്ങളില്‍ ധാരണ ആയിട്ടുണ്ടെന്നാണ് സൂചനകള്‍. ബിജെപി മന്ത്രിസഭയില്‍ കുമ്മനത്തെ പോലെ ഒരാളുടെ സാന്നിദ്ധ്യം സംസ്ഥാനത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍. ബിജെപിയ്ക്കും ആര്‍എസ്‌എസിനും ഇടയില്‍ ഒരുപോലെ ജനസമ്മിതിയുണ്ട് എന്നതാണ് കുമ്മനത്തിന് ഗുണമാകുന്നത്.
ശക്തമായ ജയസാധ്യത തെളിഞ്ഞു നില്‍ക്കേ തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ ബിജെപിയുടെ ബുദ്ധിയില്‍ ഉദിച്ച ആദ്യ പേരും എതിരില്ലാത്ത ഒരേയൊരാളും കുമ്മനം ആയിരുന്നു.നേരത്തേ തിരുവനന്തപുരം പിടിക്കാന്‍ കരുത്തനായ നേതാവ് വേണമെന്ന് വന്നപ്പോള്‍ ആര്‍എസ്‌എസ് ആദ്യം മുന്നോട്ട് വെച്ച പേര് കുമ്മനത്തിന്റേതായിരുന്നു. മിസോറത്തിലെ ഗവര്‍ണര്‍ എന്ന പാര്‍ട്ടി ഏല്‍പ്പിച്ച് വലിയ ദൗത്യം ത്യജിച്ചായിരുന്നു കുമ്മനം തിരുവനന്തപുരത്ത് പറന്നിറങ്ങിയത്.അതെ സമയം പത്തനംതിട്ടയിലും തൃശൂരും എൻഡിഎ വിജയിക്കുമെന്നാണ് പ്രവചനം. ഇത് അമിത്ഷായും ശരിവെക്കുന്നു.
Post Your Comments