Latest NewsInternational

ബുർഖ നിരോധിക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കൻ മുസ്ലീങ്ങളുടെ ഏറ്റവും ഉന്നത സംഘടന

ഈസ്‌റ്റർ ദിന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിങ്ങൾ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്ന് ശ്രീലങ്കൻ ന്യൂനപക്ഷകാര്യ മന്ത്രി അബ്ദുൽ ഹലീം മുഹമ്മദ്‌ ഹാഷിം പ്രസ്താവനയിറക്കി

കൊളംബോ ; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുർഖ നിരോധിക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കൻ മുസ്ലീങ്ങളുടെ ഏറ്റവും ഉന്നത സംഘടന. ഭീകരാക്രമണത്തിൽ പങ്കെടുത്ത മുസ്ലിങ്ങൾക്ക് പള്ളികളിൽ കബറിടം നൽകില്ലെന്നും ശ്രീലങ്കൻ മുസ്ലിം സംഘടന അറിയിച്ചു. ഈസ്‌റ്റർ ദിന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിങ്ങൾ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്ന് ശ്രീലങ്കൻ ന്യൂനപക്ഷകാര്യ മന്ത്രി അബ്ദുൽ ഹലീം മുഹമ്മദ്‌ ഹാഷിം പ്രസ്താവനയിറക്കിയിട്ടുണ്ട്.

രാഷ്ട്ര സുരക്ഷ മുൻ നിർത്തി ശ്രീലങ്കയിലെ മുസ്ലീം വനിതകൾ ബുർഖ ധരിക്കരുതെന്ന്, ഓൾ സിലോൺ ജമായത്തുൽ ഉലമ ഭാരവാഹികൾ പറഞ്ഞു .സംഘടനയുടെ ഫത്വാ ഡിവിഷൻ സെക്രട്ടറി അഷ്‌ ഷെയ്ഖ് ഇല്യാസാണ് ബുർഖ നിരോധനത്തെ പിന്തുണക്കുന്ന പ്രസ്താവന ഇറക്കിയത്.ഈസ്‌റ്റർ ദിന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ഭരണകൂടം ബുർഖ നിരോധിക്കാൻ നീക്കം ശക്തമാക്കിയിരുന്നു. ഭരണകക്ഷിയായ യു എൻ പി യുടെ എം പി യായ അഷൂ മാരസിംഗെയാണ് ബുർഖ നിരോധിക്കാൻ ശ്രീലങ്കൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചത് .

അതേ സമയം ശ്രീലങ്കയിൽ കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കൊളംബോയിലെ അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പ്. ഏപ്രിൽ 26 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 28 ഞായറാഴ്ച വരെ ദേവാലയങ്ങൾ ,വിനോദസഞ്ചാരകേന്ദ്രങ്ങൾ, മറ്റ് ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കരുതെന്നാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button