Latest NewsNewsIndia

കോളേജിലും ക്യാമ്പസസിലും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ധരിക്കരുതെന്ന് നിര്‍ദേശം

പാട്‌ന: കോളേജിലും ക്യാമ്പസസിലും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ധരിക്കരുതെന്ന നിര്‍ദേശവുമായി പാട്‌നയിലെ കോളേജ്. പട്‌നയിലെ ജെ ഡി വിമന്‍സ് കോളേജാണ് ഡ്രസ് കോഡിന് ഉത്തരവ് ഇറക്കിയിട്ടുള്ളത്. ശനിയാഴ്ച മുതല്‍ ഡ്രസ് കോഡ് പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഇത് ലംഘിക്കുന്നവരില്‍ നിന്നും 250 രൂപ പിഴ ഈടാക്കുമെന്നും പറയുന്നു.

കോളേജില്‍ അനുവദനീയമായ വസ്ത്രധാരണത്തേക്കുറിച്ച് നോട്ടീസ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ആ വസ്ത്രധാരണ രീതി എന്താണെന്ന് നോട്ടീസ് വ്യക്തമാക്കുന്നില്ല. എന്നാല്‍ ഉത്തരവില്‍ പുതിയതായി ഒന്നുമില്ലെന്നാണ് പ്രിന്‍സിപ്പല്‍ ശ്യാമ റോയ് വിശദമാക്കുന്നത്. സല്‍വാര്‍, കമ്മീസ് , ദുപ്പട്ടയാണ് കോളേജില്‍ അനുവദനീയമായിട്ടുള്ളത്.

വിദ്യാര്‍ഥിനികള്‍ക്ക് ക്യാമ്പസില്‍ കയറിയാല്‍ ബുര്‍ഖ ബാഗില്‍ സൂക്ഷിക്കാമെന്നും ശ്യാമ റോയ് കൂട്ടിച്ചേര്‍ത്തു. നിരവധിപ്പേര്‍ നേരത്തെ ഇറക്കിയ ഉത്തരവ് പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതുയ നോട്ടീസ് പുറത്തിറക്കിയിട്ടുള്ളതെന്നും ശ്യാമ റോയ് വിശദമാക്കി. വസ്ത്രധാരണ രീതിയില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാനാണ് നീക്കമെന്നാണ് കോളേജ് അധികൃതര്‍ വാദിക്കുന്നത്. എന്നാല്‍ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button