നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി ഡീസൽ കാറുകൾ .മാരുതി ഇന്ത്യയില്‍ ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്തുമെന്നും കമ്പനി അറിയിച്ചു. ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് തീരുമാനം.
നിലവിൽ രാജ്യത്തെ എല്ലാ യൂണിറ്റിലും നിർമ്മാണം നടക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കമ്പനി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയാണ് ഈ തീരുമാനം അറിയിച്ചത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഡീസല്‍ കാറുകള്‍ വില്‍പന നടത്തില്ലെന്നാണ് ചെയര്‍മാന്‍റെ പ്രഖ്യാപനം.
കൂടാതെ വിലയും സാധാരണക്കാരന് താങ്ങാനാകുന്നതിലും കൂടുതലാണെന്ന് പരാതി ഉയർന്നിരുന്നു, ഡീസല്‍ കാറുകളുടെ വില ഉപഭോക്താക്കള്‍ക്ക് താങ്ങാനാകാത്ത സാഹചര്യത്തില്‍ നിര്‍മാണം അവസാനിപ്പിക്കുമെന്ന് നേരത്തെയും കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഉപഭോക്താക്കളുടെ താല്‍പര്യം മാനിച്ച് ഡീസല്‍ കാറുകളുടെ നിര്‍മാണം തുടരുമെന്നാണ് കമ്പനി അറിയിച്ചത്.
Post Your Comments