ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിസിന് അനുകൂലമായ സത്യവാങ്മൂലം ഇന്ന് വീണ്ടും കോടതിയിൽ

ന്യൂഡൽഹി : ലൈംഗിക ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് അനുകൂലമായ സത്യവാങ്മൂലം ഇന്ന് വീണ്ടും കോടതി പരിശോധിക്കും. സ്ത്രീയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ ഉത്സവ് സിംഗ് ബെന്‍സിന്‍റെ സത്യവാങ്മൂലമാണ് കോടതി പരിശോധിക്കുന്നത്.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്‍റന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക. ജസ്റ്റിസിനെ കേസിൽ കുടുക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുമെന്ന് അറിയിച്ച സുപ്രീംകോടതി ഇന്നലെ സിബിഐ, ഐ ബി, ഡൽഹി പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തിയിരുന്നു.

രഞ്ജന്‍ ഗൊഗോയിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.കേസിൽ ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നത് കോടതി ഇന്ന് തീരുമാനിക്കും.ഇതിനിടെ തന്‍റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് ഈ കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പടെയുള്ള അഭിപ്രായ പ്രകടനം നടത്തുന്നതെന്ന് കാണിച്ച് പരാതിക്കാരി അന്വേഷണസംഘത്തിന് കത്ത് നൽകിയിരുന്നു.

Share
Leave a Comment