ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് ഭാര്യ അപൂര്‍വ ശുക്ല തിവാരി. ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് രേഹിതിനെ കൊലപ്പെടുത്തിയെന്നാണ് അപൂര്‍വയുടെ മൊഴി. അപൂര്‍വ രോഹിതിനെ തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഡല്‍ഹി പോലീസിന്റെ നിഗമനം.
രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്ന് ഭാര്യ. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകനായ രോഹിത് ശേഖറിനെ ഭാര്യ അപൂര്‍വ ശുക്ല തിവാരിയാണ് കൊലപ്പെടുത്തിയത്. ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്ന്നാ നിഗമനം.
ദന്പതികള്‍ തമ്മില്‍ സ്ഥിരമായി കലഹം ഉണ്ടാക്കുമായിരുന്നു. ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്യാന്‍പോയ രോഹിത് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ ബന്ധുവിന്റെ ഭാര്യയുമായി മദ്യം കഴിച്ചതാണ് അപൂര്‍വയെ ചൊടിപ്പിച്ചത്. രോഹിതിനെ വീഡിയോകോള്‍ ചെയ്ത അപൂര്‍വ ഭര്‍ത്താവും യുവതിയും മദ്യപിക്കുന്നത് കണ്ടിരുന്നു. വീട്ടില‍്‍ തിരിച്ചെത്തിയ രോഹിതിനോട് ഇതിനെ ചൊല്ലി അപൂര്‍വ കയര്‍ക്കുകയും ചെയ്തു.
രോഹിത് ശേഖറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാകുന്നത്.ഏകദേശം ഒരു മണിയോടെയാണ് രോഹിത് ശേഖര്‍ കൊല്ലപ്പെട്ടത്. പിന്നാലെ അപൂര്‍വ തെളിവുകള്‍ എല്ലാം നശിപ്പിച്ചു. എല്ലാം ഒന്നര മണിക്കൂറിനുള്ളില്‍ തീര്‍ത്തുവെന്ന് പോലീസ് പറഞ്ഞു.ഏപ്രില്‍ 15 ന് രോഹിത് ശേഖര്‍ അമ്മ ഉജ്ജ്വലയ്ക്കും ഒരു ബന്ധുവിനുമൊപ്പം കാത് ഗോഡത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു.
തിരികെ വരുന്നതിനിടെ രോഹിത് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ 16 നു വൈകുന്നേരം നാലു മണിയോടെയാണ് രോഹിത് മൂക്കിലൂടെ രക്തം ഒലിച്ച് ബോധരഹിതനായി കിടക്കുന്നത് കണ്ടെത്തുന്നത്. ഈ സമയം രോഹിതിന്റെ അമ്മ ചികിത്സയ്ക്കായ് ആശുപത്രിയിലായിരുന്നു. ഇതേ സമയം രോഹിതിന്റെ വീട്ടില്‍ നിന്ന് മകനു സുഖമില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments