Election NewsLatest NewsIndia

മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ അതിനുത്തരവാദി രാഹുലെന്ന് കെജരിവാള്‍

രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള നിര്‍ണായ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്റെ ഉത്തരവാദി രാഹുല്‍ ആയിരിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. ആം ആദ്മിപാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെജരിവാള്‍.

രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള നിര്‍ണായ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്നും, രാജ്യ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയെയും അമിത്ഷായെയും അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് തെരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എഎപി ശ്രമിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സഖ്യ സാധ്യതകള്‍ ഇല്ലാതാക്കി. ഡല്‍ഹിയില്‍ മൂന്ന് സീറ്റ് നല്‍കാമെന്ന് എഎപി വാഗ്ദാനം നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ട്വിറ്ററില്‍ മാത്രമാണ് സഖ്യമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കണമെന്നും കെജരിവാള്‍ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button