Election NewsKeralaLatest News

‘മാറി നിക്കങ്ങോട്ട്’ മുഖ്യമന്ത്രിയുടെ ക്ഷോഭം പോളിങ് ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞതിന്റെയാണെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍ രംഗത്ത്. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോള്‍ അഭിപ്രായം പറയാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്ന് മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ‘മുഖ്യമന്ത്രിയുടെ മുഖമൂടി അഴിഞ്ഞുവീണെന്നാണ് ഇതിനെതിരെ വിഡി സതീശന്‍ പ്രതികരിച്ചത്. ഇപ്പോള്‍ ശരിയായ മുഖം വെളിവായിരിക്കുകയാണ്. നല്ല രാഷ്ട്രീയപ്രവര്‍ത്തകനായ മുഖ്യമന്ത്രിക്ക് പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞു. അതുകൊണ്ടാണ് മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചത്’- വി.ഡി സതീശന്‍ പറഞ്ഞു.

എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. എന്നാല്‍ ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്ന് മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച അദ്ദേഹം വാഹനത്തില്‍ കയറി പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button