
അസന്‍സോള്‍: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാരദ, നാരദ പോലുള്ള അഴിമതികളിലൂടെ നേടിയ പണം കൊണ്ട് ലേലത്തില്‍ വാങ്ങാന്‍ കഴിയുന്ന സ്ഥാനമല്ല പ്രധാനമന്ത്രി പദമെന്ന് മോദി വ്യക്തമാക്കി. പശ്ചിമബംഗാളിലെ അസനോളില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി മമതയ്ക്കെതിരെ ആഞ്ഞടിച്ചത്.
ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പിനെ കുറിച്ച് ചൂണ്ടിക്കാട്ടിക്കിയ മോദി ചിട്ടിയിലുള്പ്പെട്ടവരെ സംരക്ഷിക്കാനും അവര്‍ക്ക് വേണ്ടി ഒത്താശ ചെയ്യാനുമാണ് മമത ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.പ്രധാനമന്ത്രി പദം ലേലത്തില്‍ വച്ചിരുന്നെങ്കില്‍ അഴിമതിയിലൂടെ തങ്ങള്‍ സ്വന്തമാക്കിയ എല്ലാം നല്‍കിയും ദീദിയും കോണ്‍ഗ്രസും ആ സ്ഥാനം സ്വന്തമാക്കുമായിരുന്നു.
തൃണമൂലിന്റെ ഭരണത്തിന് കീഴില്‍ ബംഗാളില്‍ ഒരിക്കലും അവസാനിക്കാത്ത രണ്ട് കാര്യങ്ങളാണ് അഴിമതിയും കുറ്റകൃത്യങ്ങളുമെന്ന് മോദി കൂട്ടിച്ചേര്‍ച്ചത്തു.നിങ്ങളുടെ വോട്ടിലൂടെ നേടിയ അധികാരത്തിലാണ് സൈന്യം പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയതെന്ന് വോട്ടർമാരോട് മോദി പറഞ്ഞു.
Post Your Comments