
മലപ്പുറം: ഉയര്‍ന്ന പോളിങ് കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നതിന്റെ തെളിവാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. റെക്കോര്‍ഡ് ഭൂരിപക്ഷം തനിക്കല്ല സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മേഖലയിലെ കുറവുകളാണ് പൊന്നാനിയില്‍ പോളിങ് ശതമാനം കുറയാന്‍ കാരണമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാകും. രാഹുലിന്റെ വരവാണ് അതിന് കാരണം. പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ബിജെപിക്ക് ഒരു സാധ്യതയുമില്ല. ശബരിമല വിഷയം കേരള സര്‍ക്കാരിന്റെ നയ വൈകല്യമാണ്. ആ വികാരം എല്‍ഡിഎഫിന് എതിരായി നല്ലത് പോലെ പ്രതിഫലിക്കും. ഈ വിഷയത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ല. കാരണം ഇക്കാര്യത്തില്‍ അവര്‍ക്കും ഉത്തരവാദിത്വമുണ്ട്. പ്രക്ഷോഭം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിജെപി അവകാശപ്പെടുന്നത്. ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിവുണ്ട്. അതുകൊണ്ടുതന്നെ ബിജെപിക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം വോട്ടിങ് യന്ത്രത്തെക്കുറിച്ചുയര്‍ന്ന പരാതികള്‍ നിര്‍ഭാഗ്യകരമാണ്. അതിന്റെ ഫലം കാത്തിരുന്ന് കാണാമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
Post Your Comments