Nattuvartha

ഭാര്യാ പിതാവിനെ കൊലപ്പെടുത്തി; പ്രതിക്ക് 10 വർഷം കഠിന തടവ്

ഇരിങ്ങാലക്കുട അഡീഷനൽ ജില്ലാ കോടതി ശിക്ഷിച്ചത്

ഇരിങ്ങാലക്കുട: കൊലപാതകത്തിൽ യുവാവിന് പത്ത് വർഷംതടവ് ശിക്ഷ. ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ചെങ്ങാല്ലൂർ സ്നേഹപുരം സ്വദേശി വൈക്കത്താടൻ വീട്ടിൽ ശ്രീധരന്റെ മകൻ ഗംഗാധര(48)നെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്തിയ കേസിൽ മരുമകനായ നന്തിപുലം സ്വദേശി ചുക്കത്ത് വീട്ടിൽ സന്തുവിനെ(29)യാണ് ഇരിങ്ങാലക്കുട അഡീഷനൽ ജില്ലാ കോടതി ശിക്ഷിച്ചത്.

കൂടാതെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു വർഷവും തടവ് വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കേസിലെ പ്രധാന ദൃക്സാക്ഷിയായിരുന്ന ഗംഗാധരന്റെ മകൻ നിഖിൽ രാജ് വിസ്താര വേളയിൽ കൂറ് മാറിയിരുന്നു.
2012 ഒക്ടോബർ 25നാണ് കേസിനാസ്പദമായ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button