ചെന്നൈ : അവസാന പന്ത് ബാക്കി നിൽക്കെ തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന 41ആം മത്സരത്തിൽ ആറു വിക്കറ്റിനാണ് സണ്‍റെെസേഴ്സ് ഹെെദരാബാദിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റെെസേഴ്സ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയ 175 റണ്‍സ് ചെന്നൈ അനായാസം മറികടന്നു. അവസാന പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് സ്വന്തമാക്കി.
#AnbuDen win it is! Watto delivers! #WhistlePodu #Yellove ?? pic.twitter.com/ngQryHKKa6
— Chennai Super Kings (@ChennaiIPL) April 23, 2019
ഷെയിൻ വാട്സണ്‍ ആണ് (53 പന്തില്‍ കുറിച്ച 96 റണ്‍സ്) ചെന്നൈയുടെ ജയം എളുപ്പമാക്കിയത്. ഡു പ്ലസി(1),റെയ്ന (38),അമ്പാട്ടി റായുഡു (21) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. കേദാര്‍ ജാദവ്(11 റണ്‍സ് ) പുറത്താകാതെ നിന്നു. ചെന്നൈക്കായി ഹര്‍ഭജന്‍ സിങ് മൂന്ന് വിക്കറ്റും, ദീപക് ചാഹര്‍ ഒരു വിക്കറ്റും വീഴ്ത്തി.
It's all over in Chennai.
CSK win by 6 wickets.#OrangeArmy #RiseWithUs #CSKvSRH
— SunRisers Hyderabad (@SunRisers) April 23, 2019
മനീഷ് പാണ്ഡെ (49 പന്തില്‍ 83), ഡേവിഡ് വാര്‍ണര്‍ (45 പന്തില്‍ 57) എന്നിവരുടെ കൂട്ടുകെട്ടിലാണ് ഹൈദരാബാദ് മികച്ച സ്‌കോർ നേടിയത്. ജോണി ബെയര്‍സ്‌റ്റോ (രണ്ട് പന്തില്‍ 0), വിജയ് ശങ്കര്‍ (20 പന്തില്‍ 26) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.മനീഷിനൊപ്പം യൂസഫ് പഠാന്‍ (4 പന്തില്‍ 5 ) പുറത്താവാതെ നിന്നു.
Match 41. It's all over! Chennai Super Kings won by 6 wickets https://t.co/e4VSVzhu4A #CSKvSRH #VIVOIPL
— IndianPremierLeague (@IPL) April 23, 2019
ഈ ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റുമായി ചെന്നെെ സൂപ്പർ കിങ്‌സ് ഡൽഹിയെ പിന്തള്ളി പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.10 പോയിന്റുമായി നാലാം സ്ഥാനത്താണ് ഹെെദരാബാദ്.
Yet another match-winning innings by @ShaneRWatson33 against SRH handed him the Man of the match award for #CSKvSRH#VIVOIPL pic.twitter.com/nZSCK3bpAy
— IndianPremierLeague (@IPL) April 23, 2019
.@ChennaiIPL are back to the top of the table ?#VIVOIPL pic.twitter.com/7dpcQobYiT
— IndianPremierLeague (@IPL) April 23, 2019
Post Your Comments