മലപ്പുറം : പ്രതിപക്ഷ മെംബറുമായുള്ള സ്വകാര്യ സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സിപിഎം നേതാവും ജില്ല കമ്മിറ്റി അംഗവുമായ ടി. സത്യനാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. പ്രതിപക്ഷ നിരയിലെ പഞ്ചായത്ത് അംഗവുമായി നടത്തിയ സ്വകാര്യനേരത്തെ സംഭാഷണം വാട്സാപ്പിൽ പ്രചരിച്ചതിനെ തുടർന്നാണ് രാജി. പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഓഡിയോ ക്ലിപ്പിൽ ജനാധിപത്യ വിരുദ്ധ പരാമർശവും സത്യപ്രതിജ്ഞ ലംഘനവും ഉണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്തോട് രാജിവെക്കാൻ നിർദ്ദേശിച്ചതായി കോൺഗ്രസ് വ്യക്തമാക്കി. ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. സംഭാഷണം പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സത്യൻ പരാതി നൽകിയിരുന്നു.
എന്നാൽ ഓഡിയോ ക്ലിപ്പ് വിവാദത്തിൽ പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലാണ് സംഭവം.
Post Your Comments