ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി യു.എ.ഇ ദേശീയ എണ്ണകമ്പനിയായ അഡ്‌നോക്ക് ദീര്‍ഘകാല വിപണനകരാര്‍ ഒപ്പുവെച്ചു. ഇന്ത്യയിലെ ലൂബ്രിക്കന്‍ഡ് ഓയില്‍ വിപണിയില്‍
അഡ്‌നോക്കിന്റെ എഡി ബേസ് ഓയില്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി അഡ്‌നോക്കിന്റെ എഡി ബേസ് എന്ന ബേസ് ഓയില്‍ ഇന്ത്യന്‍ വിപണിയില്‍ വിതരണം ചെയ്യുന്നതിനുള്ള ദീര്‍ഘകാല കരാര്‍ ഒപ്പുവെച്ചത്. ലൂബ്രിക്കന്റ് ഓയിലുകളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ വിപണിയില്‍ ഗുണമേന്മയും വിശ്വാസ്യതയുമുള്ള ബേസ് ഓയിലുകള്‍ക്ക് സാധ്യത ഏറെയാണെന്ന് അഡ്‌നോക്ക് അധികൃതര്‍ പറഞ്ഞു.
വര്‍ഷം 4,50,000 ടണ്‍ ലൂബ്രിക്കന്റ് ഇന്ത്യന്‍ ഓയില്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയില്‍ വര്‍ഷം രണ്ട് ദശലക്ഷം ടണ്‍ ലൂബ്രിക്കന്റ് ഓയിലാണ് ആവശ്യം വരുന്നത്. അഡ്‌നോക്കിന്റെ ഗ്രൂപ്പ് മൂന്ന് വിഭാഗത്തില്‍ പെടുന്ന ബേസ് ഓയിലാണ് എഡി ബേസ്. ഇന്ത്യയിലെ ഏറ്റവും വലിയ ലൂബ്രിക്കന്റ് ഓയില്‍ വിതരണക്കാര്‍ എന്ന ഖ്യാതി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്. ഇന്ത്യയില്‍ എല്ലാവര്‍ഷവും 2.4 നാല് ശതമാനം ആവശ്യം വര്‍ധിക്കുന്നു എന്നും കണക്കുകള്‍ പറയുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഇന്ത്യന്‍ വിപണിയുമായി ഇത്തരമൊരു കരാര്‍ ഒപ്പുവെച്ചത്.
Post Your Comments