രാജ്യത്തെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിലുമായി സഹകരണത്തിൽ ഏർപ്പെട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ സഹകരണത്തിലൂടെ ഇന്ധന ക്രെഡിറ്റ് കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്. മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഇന്ത്യൻ ഓയിൽ കൊട്ടക് ക്രെഡിറ്റ് കാർഡ്, റുപേ നെറ്റ്‌വർക്ക് മുഖാന്തരമാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. റിവാർഡ് പോയിന്റുകളിലൂടെയാണ് ഈ ക്രെഡിറ്റ് കാർഡിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ക്രെഡിറ്റ് കാർഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
ഇന്ത്യൻ ഓയിൽ സ്റ്റേഷനുകളിൽ നിന്നും വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതാണ്. ഈ റിവാർഡ് പോയിന്റുകൾ ഇന്ത്യൻ ഓയിലിന്റെ ഇന്ധന സ്റ്റേഷനുകളിൽ നിന്നും സൗജന്യമായി ഇന്ധനം നിറയ്ക്കുവാൻ വേണ്ടി പണമാക്കി മാറ്റി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. രാജ്യത്തെ ഏത് ഇന്ത്യൻ ഓയിൽ സ്റ്റേഷനുകളിലും ഈ ആനുകൂല്യം ലഭിക്കും. രാജ്യത്ത് 34,000- ലധികം ഇന്ധന സ്റ്റേഷനുകളുടെ ശൃംഖല തന്നെ ഇന്ത്യൻ ഓയിലിന് ഉണ്ട്. ഇന്ത്യൻ ഓയിൽ കൊട്ടക് ക്രെഡിറ്റ് ഉപയോഗിച്ച് ഇന്ധന സ്റ്റേഷനുകളിൽ നിന്നും ഇന്ധനം നിറയ്ക്കുമ്പോൾ 4 ശതമാനം റിവാർഡ് പോയിന്റുകളാണ് തിരികെ ലഭിക്കുക. ഇത്തരത്തിൽ പ്രതിമാസം 300 രൂപ വരെ നേടാൻ സാധിക്കും.
Also Read: പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയ ആൾ ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു : അറസ്റ്റിൽ
Post Your Comments