Election NewsLatest NewsIndia

സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിവിടും: ബിജെപി എംപിയുടെ ഭീഷണി

ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി/ എസ് ടി ഓര്‍ഗനൈസേഷന്‍സിന്റെ ദേശീയ അധ്യക്ഷന്‍ കൂടിയാണ് ഉദിത് രാജ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീല്‍ നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് അന്ത്യശാസനം നല്‍കി ബിജെപി എംപി. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപി ഉദിത് രാജാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയോട് ഗുഡ്ബൈ പറയും’, എന്നായിരുന്നു ഉദിത് രാജിന്റെ ട്വീറ്റ്. ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി/ എസ് ടി ഓര്‍ഗനൈസേഷന്‍സിന്റെ ദേശീയ അധ്യക്ഷന്‍ കൂടിയാണ് ഉദിത് രാജ്.

മണ്ഡലത്തിനായി ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ താന്‍ ചെയ്തിട്ടുണ്ട്. ഇത് കണക്കിലെടുത്ത് തനിക്ക് സീറ്റ് ലഭിക്കുമെന്നും താന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും ഉദിത് രാജ് പ്രത്യാശ പ്രകടിപ്പിച്ചു. പാര്‍ട്ടി വിടാന്‍ ബിജെപി പ്രേരിപ്പിക്കില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സീറ്റ് സംബന്ധിച്ച് കാത്തിരിക്കാന്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പാര്‍ട്ടി വിടേണ്ടി വന്നാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും രാജ പറയുന്നു.

ദളിതരുടെ വിശ്വാസത്തെ തകര്‍ക്കാന്‍ പാര്‍ട്ടി മുതിരില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ രാഖി ബിര്‍ളയെ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കാണ് രാജ് പരാജയപ്പെടുത്തിയാണ് ഉദിത് ലോക്‌സഭയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button