KeralaLatest News

അമ്മയെ കാണണമെന്ന് പറഞ്ഞതിന് ആറു വയസ്സുകാരന് ക്രൂര മര്‍ദ്ദനം:പിതാവ് അറസ്റ്റില്‍

കൊച്ചി: ആ​റു​വ​യ​സ്സു​കാ​ര​ന് പിതാവിന്‍റെ ക്രൂര മര്‍ദ്ദനം. പെരുന്പാവൂര്‍ രാ​യ​മം​ഗ​ലം വി​ല്ലേ​ജി​ല്‍ കീ​ഴി​ല്ലം ക​ര​യി​ല്‍ ത്രി​വേ​ണി നെ​ല്ലി​പ്പ​റ​മ്ബ് ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മു​നി​സ്വാ​മി​യാ​ണ് (33) ആണ് മകനെ ആറു വയസ്സുള്ള മകനെ മര്‍ദ്ദിച്ച് അവശനാക്കിയത്. കു​ട്ടി​യു​ടെ ത​ല​യി​ലും ശ​രീ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ത്തും മര്‍ദനത്തിന്റെ പാടുകളുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മു​നി​സ്വാ​മി​ ഭാര്യയുമായി പിണങ്ങിക്കഴഇയുകയാണ്. എന്നാല്‍ അമ്മയെ കാണണമെന്നു പറഞ്ഞ് കുട്ടി വാശിപിടിച്ചതോടെ ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ഞാ​യ​റാ​ഴ്ച രാത്രി വാ​ട​ക​ വീടിന്റെ മുന്‍വശത്തുളള മുറ്റത്തുവെച്ച്‌ കു​ട്ടി​യെ പ്ര​തി മ​ര​വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മര്‍ദ്ദിച്ചു.

പ്ര​തി​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്​​റ്റി​സ് ആ​ക്‌ട് പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി കു​റു​പ്പം​പ​ടി സി ഐ കെ ആ​ര്‍ മ​നോ​ജ് അറിയിച്ചു. കുട്ടിയെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചതിനാണ് കേസ്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ്​​ ചെ​യ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button