Latest NewsIndia

മകളുടെ അമിത ഫോൺ ഉപയോഗം പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയ പിതാവ് അറസ്റ്റിൽ: പെൺകുട്ടി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന ക്രൂരത

മകളുടെ അമിത ഫോൺ ഉപയോഗത്തെ കുറിച്ച് പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിൽ എത്തിയ പിതാവ് പ്രതിയായി. മുംബൈയിലാണ് സംഭവം. പതിനേഴുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിതാവിന്റെ പരാതിയിൽ മകൾക്ക് കൗൺസിലിംഗ് നടത്തുന്നതിനിടെ ആയിരുന്നു പെൺകുട്ടി പീഡനവിവരം പുറത്ത് പറയുന്നത്.

മകൾ അമിതമായി ഫോൺ ഉപയോഗിക്കുന്നുവെന്നും എല്ലായ്‌പ്പോഴും സോഷ്യൽമീഡിയയിലാണെന്നും തങ്ങൾ പറഞ്ഞതൊന്നും അനുസരിക്കുന്നില്ലെന്ന് അവളെ കൗൺസിലിങ് ചെയ്യണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം. തുടർന്ന് പെൺകുട്ടിക്ക് കൗണ്‍ലിങ്ങ് നല്‍കാമെന്ന് പൊലീസ് സമ്മതിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റ് ഉപയോഗത്തിന്റെയും അപകടസാധ്യതകളെക്കുറിച്ച് വനിതാ പൊലീസ് ഓഫീസർ പെൺകുട്ടിയെ പറഞ്ഞു മനസിലാക്കി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിലും തുറന്ന് പറയാനും പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് പറഞ്ഞു. ആ സമയത്താണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പോക്‌സോ വകുപ്പുകൾ ചുമത്തി പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button