![father arrested for beating son](/wp-content/uploads/2019/04/father-arrested-for-beating-son.jpg)
കൊച്ചി: ആറുവയസ്സുകാരന് പിതാവിന്‍റെ ക്രൂര മര്‍ദ്ദനം. പെരുന്പാവൂര്‍ രായമംഗലം വില്ലേജില്‍ കീഴില്ലം കരയില്‍ ത്രിവേണി നെല്ലിപ്പറമ്ബ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന മുനിസ്വാമിയാണ് (33) ആണ് മകനെ ആറു വയസ്സുള്ള മകനെ മര്‍ദ്ദിച്ച് അവശനാക്കിയത്. കുട്ടിയുടെ തലയിലും ശരീരത്തിന്റെ പല ഭാഗത്തും മര്‍ദനത്തിന്റെ പാടുകളുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മുനിസ്വാമി ഭാര്യയുമായി പിണങ്ങിക്കഴഇയുകയാണ്. എന്നാല്‍ അമ്മയെ കാണണമെന്നു പറഞ്ഞ് കുട്ടി വാശിപിടിച്ചതോടെ ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വാടക വീടിന്റെ മുന്‍വശത്തുളള മുറ്റത്തുവെച്ച് കുട്ടിയെ പ്രതി മരവടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു.
പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി കുറുപ്പംപടി സി ഐ കെ ആര് മനോജ് അറിയിച്ചു. കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനാണ് കേസ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
Post Your Comments