Election NewsKeralaLatest News

ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി അഡ്വ.പി.എസ്.ശ്രീധരൻ പിള്ള

തിരുവനന്തപുരം•കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഇഴുകിച്ചേരാൻ തയ്യാറായി എന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ ഇന്നത്തെ വോട്ടെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള.

സമാധാനപരമായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ജനങ്ങളോട് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.നമ്മുടെ ജനാധിപത്യം കൂടുതൽ ശക്തവും ആരോഗ്യകരവും ആയതിന്റെ സൂചനയാണ് ഉയർന്ന പോളിംഗ് ശതമാനം എന്ന് ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ട പാർട്ടി പ്രവർത്തകർക്കും അണികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button