ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തു. അമേഠിയില്‍ മത്സരിക്കാനുള്ള രാഹുലിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള എതിര്‍പ്പ് വരണാധികാരി തള്ളി.
രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക ഇന്നലെ വരണാധികാരി സ്വീകരിച്ചിരുന്നില്ല. രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതയും പൗരത്വവും സംബന്ധിച്ച് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിക്കാതിരുന്നത്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നായിരുന്നു ഇയളുടെ ആരോപണം.
Post Your Comments