Latest NewsNewsIndia

കുടുംബ വാഴ്ച്ചയുടെ വിഷം ജനാധിപത്യത്തെ ദുർബലമാക്കും, ഞാനും എന്റെ കുടുംബവും മാത്രം ‘എന്ന ആശയമാണിവര്‍ക്ക്‌: നരേന്ദ്ര മോദി

രാഷ്ട്രീയ കുടുംബങ്ങളില്‍ ജനിച്ചവരും വളര്‍ത്തപ്പെട്ടവരും കരുതുന്നത് അവരുടെ മുന്‍ തലമുറകള്‍ അഴിമതിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍, അവര്‍ക്കും അതിനു കഴിയുമെന്നാണ്. അതിനാല്‍, ഈ ആളുകള്‍ക്ക് നിയമത്തോട് ഒരു ബഹുമാനവും ഇല്ല, അവര്‍ക്ക് ഭയവുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

കോണ്‍ഗ്രസിൽ നിലനിൽക്കുന്ന കുടുംബാധിപത്യത്തിനെതിരെ ഒളിയമ്പുമായി ലക്ഷ്യമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദൻ്റെ ജൻമദിനമായ ജനുപരി 12 ദേശീയ യുവജന ദിനത്തിൽ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന രണ്ടാമത്തെ ദേശീയ യുവ പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് കോൺഗ്രസിനെ ലക്ഷ്യം വെച്ചു കൊണ്ടുള്ള മോദിയുടെ പരിഹാസം.

Also related: സുപ്രിം കോടതി വിധി തള്ളി കർഷകർ, സമരം അവസാനിപ്പിക്കില്ല, വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ

കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ എണ്ണം കുറവാണെങ്കിലും ഇപ്പോഴും കുടുംബത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ചിലര്‍ രാഷ്ട്രീയത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് ഒന്നാം സ്ഥാനം നല്‍കുന്നതിനുപകരം, രാഷ്ട്രീയ കുടുംബവാഴ്ച ഞാനും എന്റെ കുടുംബവും മാത്രം ‘എന്ന ആശയം ദേശീയ മനസ്സില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയവും സാമൂഹികവുമായ അഴിമതിക്ക് ഇത് ഒരു വലിയ കാരണമാണ്.

Also related: ഇത് കോടതി ഇടപെടേണ്ട വിഷയമല്ല, കോടതിവിധിക്കെതിരെ കർഷക രോഷം

രാഷ്ട്രീയ കുടുംബങ്ങളില്‍ ജനിച്ചവരും വളര്‍ത്തപ്പെട്ടവരും കരുതുന്നത് അവരുടെ മുന്‍ തലമുറകള്‍ അഴിമതിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍, അവര്‍ക്കും അതിനു കഴിയുമെന്നാണ്. അതിനാല്‍, ഈ ആളുകള്‍ക്ക് നിയമത്തോട് ഒരു ബഹുമാനവും ഇല്ല, അവര്‍ക്ക് ഭയവുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ ധാരണ മാറ്റേണ്ട ഉത്തരവാദിത്തം രാജ്യത്തെ യുവാക്കള്‍ക്കാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Also related: നിധി ശേഖരം ഉണ്ടെന്നറിഞ്ഞു നദി മുഴുവൻ കുഴിച്ച് ജനങ്ങൾ ; ചിത്രങ്ങൾ വൈറൽ

‘നിങ്ങളില്‍ കൂടുതല്‍ പേര്‍ രാഷ്ട്രീയത്തിലേക്ക് വരണം. നിങ്ങളുടെ ചിന്തയോടും കാഴ്ചപ്പാടോടും കൂടി നിങ്ങള്‍ മുന്നോട്ട് പോകണം. നമ്മുടെ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരാത്ത കാലത്തോളം, ഈ കുടുംബവാഴ്ചയുടെ വിഷം നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നത് തുടരും. രാജ്യത്തെ രക്ഷിക്കാന്‍ നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button