ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യ സിങ് ഠാക്കൂര്‍ നാമനിര്‍ദേശ പത്രിക നല്‍കി.
മലേഗാവ് സ്ഫോടന കേസില്‍ പ്രതിയായ പ്രജ്ഞ സിങിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു.ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ പ്രജ്ഞ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.
പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ്. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെടാന്‍ കാരണം തന്റെ ശാപമാണെന്ന പ്രജ്ഞയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. ഈ പരാമര്‍ശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യ സിങിന് നോട്ടീസ് നല്‍കിയിരുന്നു.
സ്ഫോടന കേസില്‍ പ്രതിയായ പ്രഗ്യ സിങ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.
Post Your Comments