KeralaLatest News

ചിലയിടങ്ങളില്‍ ബി.ജെ.പിയും യു.ഡി.എഫും പരസ്പരം സഹായിക്കുന്നുണ്ട്; പിണറായി വിജയൻ

കണ്ണൂര്‍: ജനവിരുദ്ധ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി ഇനി അധികാരത്തില്‍ വരരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഒരു മതനിരപേക്ഷ സര്‍ക്കാര്‍ വരണം. ബി.ജെ.പി പണം ഉപയോഗിച്ച ആളുകളെ വശത്താക്കുന്നു. അതില്‍ വീഴാത്തവരെ വേണം പാര്‍ലമെന്റിലേക്ക് അയയ്‌ക്കാനെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

പ്രചാരണത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സര്‍ക്കാരിനെ അപമാനിക്കുന്ന കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. പ്രളയത്തെ പറ്റി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. ജനകീയ ബദല്‍ നയങ്ങള്‍ രൂപപ്പെടുത്താനും അര്‍ഹതപ്പെട്ട വിഭവങ്ങള്‍ ലഭിക്കാനും ഇടതുപക്ഷ അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ബി.ജെ.പിയും യു.ഡി.എഫും പരസ്പരം സഹായിക്കുന്നുണ്ട്. നേതാക്കളും സഹായം സ്വീകരിക്കുന്ന സ്ഥാനാര്‍ത്ഥികളും അത് പരസ്യമായി പറഞ്ഞത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button